ചില അവസരങ്ങളില്‍ മൗസ് ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ കീ ബോര്‍ഡ് ഉപയോഗിച്ച് എങ്ങനെ നമുക്ക് കമ്പ്യൂട്ടര്‍ മെനു നിയന്ത്രിക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്.
അതിനു മുന്‍പ് ചില പ്രധാന വിന്‍ഡോസ് മാനേജ്‌മന്റ് ഷോര്‍ട്ട്കട്ട് കീകള്‍ പരിചയപ്പെടുത്താം.
- Window key opens start menu.
- Arrow keys to select start menu icon.
- Alt+F4 Exits the program.
- Shift and Space to ‘select’ and ‘enter.’
- Alt key or Windows key + Tab switches between programs.
- Windows key + D switches between the desktop and a window.
- Control+Alt+Delete Runs Task Manager.
ഇനി എങ്ങനെയാണു മൗസ് ഇല്ലാതെ,കീ ബോര്‍ഡ് ഉപയോഗിച്ച് ഒരു പ്രോഗ്രാം ഓപ്പണ്‍ ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി വിന്‍ഡോസ് കീ ഉപയോഗിച്ച് സ്റ്റാര്‍ട്ട് മെനു ഓപ്പണ്‍ ചെയ്ത് ഒരു പ്രോഗ്രാം തുറക്കുക.(ഉദാഹരണത്തിന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഓപ്പണ്‍ ചെയ്യുക). ശേഷം Alt കീ പ്രസ് ചെയ്യുക.അപ്പോള്‍ ഓരോ മെനുവിന്റെയും ഒരു അക്ഷരത്തിനു താഴെയായി ഒരു അടിവര വന്നിട്ടുള്ളതായി കാണാം.
അതായത് ആ മെനു തുറക്കണമെങ്കില്‍ Alt കീയുടെ കൂടെ,ഏതു അക്ഷരത്തിനു താഴെയാണോ അടിവര വന്നിട്ടുള്ളത് ആ അക്ഷരം പ്രസ് ചെയ്താല്‍ മതി.(ഉദാഹരണത്തിന് നമുക്ക് തുറക്കേണ്ടത് View ആണെങ്കില്‍ അതില്‍ അടിവര ഉണ്ടായിരിക്കുക v അക്ഷരത്തിനു താഴെയായിരിക്കും.അതായത് അത് ഓപ്പണ്‍ ചെയ്യണമെങ്കില്‍ Alt-ന്‍റെ കൂടെ v പ്രസ് ചെയ്യുക.(Alt+v)
അങ്ങനെ ഓരോന്നായി തുടര്‍ന്നു പോകുക……ഇപ്പോള്‍ തന്നെ ഒന്ന് പരീക്ഷിച്ചു നോക്കിക്കേ?എങ്ങനെയുണ്ടെന്നു അറിയാമെല്ലോ…
faizaltma@gmail.com
No comments:
Post a Comment
hai