"ആ ക്കാണുന്നതാണ് സൌദി അറേബിയ."
"ആണോ ? ആര്‍ക്കെങ്കിലും സംശയം തോന്നോ ?"
"എവിടുന്ന് ? അറബി കുപ്പയത്തിലല്ലേ ഇങ്ങളെറങ്ങുന്നത്"
"...ന്നാലും ആരെങ്കിലും ചോദിച്ചാ?"
"അത്യാവശ്യമുള്ള സംഗതി ഞാനിപ്പ പഠിപ്പിച്ചുതരാം"
"യെസ് ഗഫൂര്‍ക്കാ പ്ലീസ്...യൂ ആര്‍ മൈ ഗോഡ്"
"ഫ .. ഹമുക്കേ, സൌദി അറേബിയേണ് രാജ്യം. ശരീ അത്താണ് നിയമം, അറബിയാണ് ഭാഷ. അന്റെ പറഞ്ഞ തിരിയാത്ത ഇംഗ്ലീഷൊക്കെ ഞമ്മളെ പാവം ബീപീഓ കുട്ട്യോളെ തലേക്കേറുമ്പോ മാത്രം പറഞ്ഞാ മതി. മനസ്സിലായോ?അതൊന്നും ഇവിടെ മുണ്ടിപ്പോവരുത് ബലാലേ"
"ആ.. എല്ലാം മനസ്സിലായീ."
" അവിടെ ചെന്നാരെങ്കിലും എന്തേങ്കിലും ചോദിച്ചാ ,
അസ്സലാമു അലൈക്കും, വ അലൈക്കും സലാം ന്ന് മാത്രം പറഞ്ഞാ മതീ.
"അത്രേള്ളൂ? "
" പിന്നെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാ ' ഗഫൂര്‍ക്കാ ദോസ്ത് ' ന്നും കൂടി പറഞ്ഞോ."
"ശരി ഗഫൂര്‍ക്കാ..."
No comments:
Post a Comment
hai